1984 കലാപം: പുനരന്വേഷണത്തിനെതിരേ ടൈറ്റ്‌ലര്‍ ഹൈക്കോടതിയില്‍

single-img
31 May 2013

tytler_350_0412130919001984 സിക്ക് വിരുദ്ധകലാപം പുനരന്വേഷിക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടതിനെതിരേ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ സിബിഐ അന്വേഷണത്തില്‍ തന്നെ കുറ്റവിമുക്തനാക്കിയതിനെതിരേ പുനരന്വേഷണം നടത്താനുള്ള വിചാരണക്കോടതി നിര്‍ദേശത്തിനെതിരേയാണ് ടൈറ്റ്‌ലര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിനു വിരുദ്ധമാണു കോടതിയുടെ കണെ്ടത്തലുകളെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇദ്ദേഹം ചൂണ്ടിക്കാട്ടി.