Market Watch

സ്വര്‍ണ വില കൂടി (31/05/2013)

തുടര്‍ച്ചയായ ആറു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധന. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 20400 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 2550 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടാഴ്ചയ്ക്കു ശേഷമാണ് പവന്‍ വില ഉയര്‍ന്ന് 20400 രൂപയില്‍ എത്തിയത്. തുടര്‍ച്ചയായുള്ള വിലയിടിവിനു ശേഷം വ്യാത്യാസമില്ലാതെ തുടര്‍ന്ന വിലയാണ് തിരിച്ചുകയറിയത്.