സിറിയ: പ്രതിപക്ഷത്തെ വിമര്‍ശിച്ചു വിമതര്‍

single-img
30 May 2013

syriaയുഎസും റഷ്യയും മുന്‍കൈ എടുത്ത് അടുത്തമാസം ജനീവയില്‍ നടത്തുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് അഭിപ്രായ ഭിന്നതയില്‍ തുടരുന്ന സിറിയന്‍ പ്രതിപക്ഷത്തിനു വിമതരുടെ രൂക്ഷ വിമര്‍ശനം. സിറിയന്‍ വിപ്ലവത്തെ പ്രതിനിധീകരിക്കുന്നതില്‍ പ്രതിപക്ഷ സഖ്യമായ നാഷണല്‍ കോയാലിഷന്‍ പരാജയപ്പെട്ടുവെന്ന നാലു പ്രമുഖ വിമതസംഘടനകള്‍ ഒരുമിച്ചിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജനീവ ചര്‍ച്ചയില്‍ ആരാണു പ്രതിപക്ഷത്തെ പ്രതിനിധികരിക്കേണ്ടതെന്നതു സംബന്ധിച്ച് തുര്‍ക്കിയിലെ ഈസ്റ്റാംബൂളില്‍ നടക്കുന്ന യോഗത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ഇതേസമയം, പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ ആഭ്യന്തര യുദ്ധം നടത്തുന്ന വിമതര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ മികച്ച ആയുധങ്ങള്‍ നല്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.