ആംവേ മേധാവിയെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്

single-img
30 May 2013

sachin-pilot_14ആംവേ മേധാവിയെ കേരള പോലീസ് അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രി സച്ചിന്‍ പൈലറ്റ്. ഇത്തരം നടപടികള്‍ രാജ്യത്തെ നിക്ഷേപക അന്തരീക്ഷത്തെ ബാധിക്കുമെന്നും തിരിമറികള്‍ നടത്തുന്ന കമ്പനികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും നിയമം പാലിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിക്ഷേപകരെ വഞ്ചിക്കുന്ന കമ്പനികളെ നിയന്ത്രിക്കാനുള്ള നിയമത്തിലെ അവ്യക്തതകള്‍ നീക്കുമെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്‌ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.