യുഎസ് ഡ്രോണ്‍: പാക് താലിബാനിലെ രണ്ടാമന്‍ കൊല്ലപ്പെട്ടു

single-img
30 May 2013

Pak_taliban_wali_ur_Rehman_new_295പാക്കിസ്ഥാനിലെ നോര്‍ത്ത് വസിറിസ്ഥാന്‍ മേഖലയില്‍ യുഎസ് ഡ്രോണ്‍( നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തെഹ്‌രിക് ഇ താലിബാന്‍ നേതൃനിരയിലെ രണ്ടാമനായ വാലി ഉര്‍ റഹ്മാന്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചശേഷം പാക്കിസ്ഥാനില്‍ നടക്കുന്ന ആദ്യ ആക്രമണമാണിത്. മിരാന്‍ഷാ പട്ടണത്തിനടുത്തുള്ള ഒരു വീടിനുനേരേ രണ്ടു മിസൈല്‍ ആക്രമണങ്ങളാണുണ്ടായത്. മൊത്തം ഏഴു പേര്‍ മരിക്കുകയും നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ വാലി ഉര്‍ റഹ്മാനും ഉള്‍പ്പെടുന്നതായി പേരു വെളിപ്പെടുത്താത്ത പാക് സുരക്ഷാ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. എന്നാല്‍, പാക് സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.