മ്യാന്‍മറിലെ കലാപം ശമിക്കുന്നു

single-img
30 May 2013

Myanmar Mapകഴിഞ്ഞദിവസം സമുദായകലാപം അരങ്ങേറിയ വടക്കന്‍ മ്യാന്‍മര്‍ നഗരമായ ലാഷിയോ സമാധാനത്തിലേക്കു തിരിച്ചുവരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ കലാപത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പള്ളിയും അനാഥാലയവും നിരവധി കച്ചവട സ്ഥാപനങ്ങളും ബുദ്ധവിഭാഗം തീയിട്ടു നശിപ്പിച്ചിരുന്നു. ഇരു സമുദായങ്ങളില്‍പ്പെട്ട പുരുഷനും സ്ത്രീയും പെട്രോള്‍ പമ്പില്‍വച്ചു നടന്ന വഴക്കാണു കലാപത്തിലേക്കു നയിച്ചത്. പുരുഷന്‍ സ്ത്രീയുടെമേല്‍ പെട്രോളൊഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ സ്ത്രീ ചികിത്സയിലാണ്. പോലീസ് പിടികൂടിയ പുരുഷനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മറുവിഭാഗം സ്റ്റേഷന്‍ ഉപരോധിച്ചു. ഇദ്ദേഹത്തെ വിട്ടുതരില്ലെന്നു പോലീസ് വ്യക്തമാക്കിയതോടെ മറ്റേ സമുദായത്തിന്റെ സ്ഥാപനങ്ങള്‍ ആക്രമിക്കുകയായിരുന്നു.