National

മാവോയിസ്റ്റ് ആക്രമണമുണ്ടായ മേഖല സിആര്‍പിഎഫ് തലവന്‍ സന്ദര്‍ശിച്ചു

naxal_chhattisgarh_attack8ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയ ബസ്തറിലെ ദര്‍ഭ താഴ്‌വര സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പ്രണയ് സഹായ് സന്ദര്‍ശിച്ചു. നക്‌സല്‍വേട്ട നടത്തുന്ന പാരാമിലിട്ടറി സേനകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലിനൊപ്പമുണ്ടായിരുന്നു. ആക്രമണം നടന്ന സ്ഥലം സംഘം വിശദമായി പരിശോധിച്ചു. ആക്രമണം നടന്ന സ്ഥലത്തിനു സമീപം രണ്ട് സിആര്‍പിഎഫ് ക്യാമ്പുകളുണ്ടായിരുന്നു. ഓരോ ക്യാമ്പിലും നൂറോളം ജവാന്‍മാരുണ്ട്. രണ്ടു പുതിയ ബറ്റാലിയന്‍(ഏകദേശം 2000 ജവാന്‍മാര്‍)കൂടി ഛത്തീസ്ഗഡ്-ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍ വിന്യസിക്കുന്നതു സംബന്ധിച്ച് പ്രണയ് സഹായ് സിആര്‍പിഎഫ് ഓഫീസര്‍മാരുമായും സംസ്ഥാന പോലീസുമായും ചര്‍ച്ച നടത്തി. നക്‌സല്‍ വേട്ടയ്ക്കായി ഇപ്പോള്‍ത്തന്നെ സിആര്‍പിഎഫ് 20 ബറ്റാലിയനുകളെ സംസ്ഥാനത്തു വിന്യസിച്ചിട്ടുണ്ട്.