ഭാജിയെ ചോദ്യം ചെയ്‌തേക്കും

single-img
30 May 2013

harbhajan-singh_4ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക്. മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ഭജന്‍ സിംഗിനെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതുകൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്നു കളിക്കാരെയും ചോദ്യം ചെയ്‌തേക്കും. വാതുവയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുരുനാഥ് മെയ്യപ്പനുമായി ഇവര്‍ക്ക് ബന്ധമുണെ്ടന്നാണ് പോലീസ് നല്‍കുന്ന സൂചന. ചെന്നൈയിലെ ഹോട്ടല്‍ വ്യവസായി വിക്രം അഗര്‍വാളിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരം ഒത്തുകളിക്കുന്നതിന് മെയ്യപ്പനും വിന്ദു ധാരാസിംഗും ഹര്‍ഭജനെയടക്കം സ്വാധീനിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കളിക്കാര്‍ക്കും വാതുവയ്പുകാര്‍ക്കുമിടയിലെ മുഖ്യകണ്ണി ഇയാളെന്നാണു പോലീസ് സംശയിക്കുന്നത്.