യുഡിഎഫിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ പരിഹരിക്കണം: ഹൈക്കമാന്‍ഡ്

single-img
29 May 2013

ramesh-c&Oommen-Cയുഡിഎഫിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വം തന്നെ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ടതില്ല. തര്‍ക്കങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കണം. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ സാധിച്ചില്ലങ്കില്‍ മാത്രം ഇടപെടുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവും ഉപമുഖ്യമന്ത്രി പദവിയും, ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതടക്കമുള്ള വിഷയങ്ങള്‍ യുഡിഎഫില്‍ പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കാന്‍ കഴിയുമെന്ന് കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണി നേരത്തെ വ്യക്തമാക്കിയിരുന്നു.