ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

single-img
29 May 2013

Trollingജൂണ്‍ 15 മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂലൈ 31 വരെയാണ് നിരോധനം. അട്ടപ്പാടി മേഖലയിലെ കോട്ടത്തറ, അഗളി, പുത്തൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 75 തസ്തിക പുതുതായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അട്ടപ്പാടിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് 20,000 രൂപ പ്രത്യേക അലവന്‍സ് നല്‍കും. മറ്റു ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനമായിരിക്കും അലവന്‍സ്. ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ 25 ലക്ഷം രൂപ കൂടി അനുവദിച്ചു.