സിറിയന്‍ വിമതര്‍ക്കുള്ള ഉപരോധം അവസാനിച്ചു

single-img
29 May 2013

syriaസിറിയയില്‍ അസാദ് ഭരണകൂടത്തിനെതിരേ രണ്ടു വര്‍ഷത്തിലധികമായി ആഭ്യന്തര യുദ്ധം നടത്തുന്ന വിമതര്‍ക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയിരുന്ന ആയുധ ഉപരോധം അവസാനിച്ചു. ഉപരോധം നീക്കുന്നതിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗം അഭിപ്രായ സമന്വയത്തിലെത്താതെ പിരിഞ്ഞു. ഫലത്തില്‍ ഉപരോധം അവസാനിച്ചു. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് ഇനി തങ്ങളുടെതായ നിലയില്‍ വിമതര്‍ക്ക് ആയുധം നല്കാനാകും. ബ്രിട്ടനും ഫ്രാന്‍സും ഉപരോധം തുടരുന്നതിനെതിരേ ശക്തമായ നിലപാടു സ്വീകരിക്കുകയായിരുന്നു. വിമതര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് നയതന്ത്ര പരിഹാരത്തിനു വഴങ്ങാന്‍ അസാദിനുമേല്‍ സമ്മര്‍ദമേറ്റുമെന്ന് ബ്രിട്ടനും ഫ്രാന്‍സും വാദിച്ചു. അതേസമയം തീരുമാനം കൂടുതല്‍ അക്രമത്തിലേക്കായിരിക്കും നയിക്കുകയെന്ന് ഓസ്ട്രിയ, സ്വീഡന്‍, ചെക്ക്‌റിപ്പ ബ്ലിക്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.