ഇന്ത്യ-പാക് സമാധാനചര്‍ച്ച പുനരാരംഭിക്കും: സല്‍മാന്‍ ഖുര്‍ഷിദ്

single-img
29 May 2013

Salman-Khurshid_2സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളലുണ്ടായതായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികന്റെ തലയറുത്തതും ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിംഗ് പാക് ജയിലില്‍ കൊല്ലപ്പെട്ടതും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതും ചൂണ്ടിക്കാട്ടിയ ഖുര്‍ഷിദ്, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനചര്‍ച്ചകള്‍ മുടങ്ങിയതായി സൂചിപ്പിച്ചു. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നട പടികള്‍ സ്വീകരിക്കും. മുംബൈ സ്‌ഫോടനക്കേസിലെ വിചാരണ പാക്കിസ്ഥാനില്‍ ആരംഭിച്ചതു ശുഭസൂചനയായി കാണുന്നുവെന്നും ഖുര്‍ഷിദ് പറഞ്ഞു.