ഉപമുഖ്യമന്ത്രിപദം: മുസ്‌ലിംലീഗ് അതൃപ്തി അറിയിച്ചു

single-img
29 May 2013

kunjalikkuttyകെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദം നല്‍കാനുള്ള ധാരണ യുഡിഎഫിനെ വീണ്ടും പ്രതിസന്ധിയിലാക്കി. യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസ് ഏകപക്ഷീയമായി എടുത്ത തീരുമാനത്തില്‍ മുസ്‌ലിംലീഗ് അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരേ മറ്റു ചില ഘടകകക്ഷികളും രംഗത്തെത്തി. മന്ത്രിസഭാ പുനഃസംഘടനയും രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിപദവും കെ.ബി. ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശനവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്നു ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. അതിനിടെ, രമേശിന്റെ ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച വിഷയം ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡിന്റെ അംഗീകാരവും യുഡിഎഫില്‍ ധാരണയുമാകാതെ ഉപമുഖ്യമന്ത്രി പദവും മന്ത്രിസഭാ പുനഃസംഘടനയും നടത്തില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.