ഉത്തര്‍പ്രദേശില്‍ ബസ് കനാലിലേക്കു മറിഞ്ഞ് 21 പേര്‍ മരിച്ചു

single-img
28 May 2013

uttar-pradesh-mapഉത്തര്‍പ്രദേശിലെ ഇറ്റായില്‍ ബസ് കനാലിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേരടക്കം 21 പേര്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച അര്‍ദ്ധരാത്രി പില്വ മേഖലയിലായിരുന്നു അപകടം. ഫറൂക്കാബാദില്‍ നിന്നു ഡല്‍ഹിയിലേക്കു പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഹസാര കനാലിലേക്കു മറിയുകയായിരുന്നു. അതേസമയം ബസ് െ്രെഡവര്‍ മദ്യലഹരിയിലായിരുന്നെന്ന് ബസിലെ മറ്റ് യാത്രക്കാര്‍ ആരോപിച്ചു. മരിച്ചവരില്‍ ഒരു നവവധുവും ഉള്‍പ്പെടുന്നു. വിവാഹാഘോങ്ങള്‍ക്കു ശേഷം അലിഗഞ്ജില്‍ നിന്നും ഫറൂക്കാബാദിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.