കുറഞ്ഞ ബജറ്റില്‍ ഇനി ഗാലക്‌സി സ്വന്തമാക്കാം

single-img
28 May 2013

സ്മാര്‍ട്ട്‌ഫോണ്‍ വിപണി മത്സരങ്ങളുടേതാണെന്ന്, വിലക്കൂടുതല്‍ ആയാലും കുറഞ്ഞാലും. ഇക്കാര്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ വമ്പന്‍മാരായ സാംസങ് ഇലക്ട്രോണിക്‌സ്. ഇത്തവണ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ ഏറ്റവും വിലകുറഞ്ഞ ഫോണാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. സാംസങ് ഗാലക്‌സി സ്റ്റാര്‍ എന്നു പേരിട്ടിരിക്കുന്ന ഫോണിന് 5,240 രൂപയാണ് വില.

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഘത്തെ പ്രമുഖ കമ്പനിയായ നോക്കിയയുടെ കുറഞ്ഞ ബജറ്റ് സ്മാര്‍ട്ട് ഫോണുകളായ ‘ആഷ’ സീരീസുമായി മത്സരിക്കുന്നതിനാണ് സാംസങ് സ്റ്റാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ അടുത്ത സമയത്താണ് നോക്കിയ 5,400 രൂപ വിലയുള്ള നോക്കിയ ആഷ 501 പുറത്തിറക്കിയത്. സ്റ്റാര്‍ പുറത്തിറങ്ങിയതോടെ 5,240 രൂപ മുതല്‍ 41,500 രൂപ വരെ വിലയുള്ള 15 സ്മാര്‍ട്ട്‌ഫോണുകളാണ് സാംസങിന്റേതായി വിപണിയിലുള്ളത്.
സാംസങ് ഗാലക്‌സി സ്റ്റാര്‍, ആന്‍ഡ്രോയിഡ് 4.1 (ജെല്ലി ബീന്‍) ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ ആണ്. മൂന്ന് ഇഞ്ച് വലിപ്പത്തിലുള്ള സ്‌ക്രീനും 2 എംപി ക്യാമറയും ഈ ഫോണിലുണ്ട്. സ്റ്റാറിന്റെ റാം മെമ്മറി 512 MB യും ഇന്റേണല്‍ മെമ്മറി 4 GB യുമാണ്.