വെളളാപ്പളളിയെയും സുകുമാരന്‍ നായരെയും തെരുവില്‍ തടയുമെന്ന് കെഎസ്‌യു

single-img
28 May 2013

vellapilly-sukumaran_0എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെളളാപ്പളളി നടേശന്റെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെയും കോലം കെഎസ്‌യു പ്രവര്‍ത്തകര്‍ കത്തിച്ചു. സമുദായത്തിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസിനെ അധിക്ഷേപിച്ചാല്‍ സുകുമാരന്‍ നായരെയും വെളളാപ്പളളി നടേശനെയും തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും അധിക്ഷേപിച്ചാല്‍ കെഎസ്‌യു കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും പേരെടുത്തു പറഞ്ഞ് പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായാണ് കോഴിക്കോട് ഡിസിസി ഓഫീസില്‍ നിന്ന് പ്രകടനം ആരംഭിച്ചത്.