ഒടുവില്‍ ഫോര്‍മുല റെഡിയായി: രമേശിന് ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യൂ വകുപ്പും

single-img
28 May 2013

Rameshകെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും റവന്യൂ വകുപ്പും നല്‍കാമെന്നു ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞതോടെ കോണ്‍ഗ്രസിലെപ്രതിസ ന്ധിക്കു നേരിയ അയവു വന്നു. സഹപ്രവര്‍ത്തകരുമായി ആലോചിച്ചശേഷം മറുപടിപറയാമെന്നു രമേശ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെ രാത്രി നടന്ന ചര്‍ച്ച ഇതോടെ അവസാനിച്ചു. തര്‍ക്കത്തിനു പരിഹാരമായില്ലെങ്കിലും ഇരുനേതാക്കളും തുടര്‍ചര്‍ച്ചയ്ക്കുള്ള സാധ്യത തുറന്നിട്ടുകൊണ്ടാണു പിരിഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാടിനോടുള്ള പ്രതികരണം രമേശ് ചെന്നിത്തല അറിയിച്ചശേഷമായിരി ക്കും തുടര്‍ചര്‍ച്ചകള്‍. നാളെ യുഡിഎഫ് യോഗം നടക്കുന്ന സാഹചര്യത്തില്‍ അതിനുമുമ്പായി പ്രശ്‌നപരിഹാരത്തിനു സാധ്യത തെളിയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇന്നലെ രാത്രി ഒമ്പതോടെ കെപിസിസി ഓഫീസിലെത്തിയാണു മുഖ്യമന്ത്രി രമേശിനെ കണ്ടത്. കൂടിക്കാഴ്ച ഇരുപതു മിനിറ്റോളം മാത്രമേ നീണ്ടുനിന്നുള്ളൂ. ചര്‍ച്ചയ്ക്കുശേഷം പുറത്തുവന്ന മുഖ്യമന്ത്രി ചര്‍ച്ച സന്തോഷകരമായിരുന്നെന്നും പ്രശ്‌നങ്ങള്‍ തീരുമെന്നും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.