മുഖ്യമന്ത്രി- രമേശ് ചര്‍ച്ച തീരുമാനമായില്ല; നിലപാടില്‍ ഉറച്ച് ഇരുഗ്രൂപ്പുകളും

single-img
28 May 2013

ramesh-c&Oommen-Cമന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തി. രാവിലെ കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. അടച്ചിട്ട മുറിയിലായിരുന്നു നേതാക്കളുടെ ചര്‍ച്ച. പത്തു മിനിറ്റില്‍ താഴെ മാത്രമാണ് ചര്‍ച്ച നീണ്ടുനിന്നത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പ് അംഗീകരിക്കില്ലെന്ന നിലപാടാണ് ഐ ഗ്രൂപ്പ് സ്വീകരിക്കുന്നത്. വൈകിട്ട് വീണ്ടും ചര്‍ച്ച നടത്താമെന്ന ഉറപ്പിന്‍മേലാണ് നേതാക്കള്‍ പിരിഞ്ഞത്.