ഗണേഷ് കുമാറിനെക്കാള്‍ ഭേദം കായംകുളം കൊച്ചുണ്ണി; പ്രിയന്‍ തറ സിനിമാക്കാരന്‍: ജോര്‍ജ്

single-img
28 May 2013

pc-georgeഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിലും ഭേദം കായംകുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതാണെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്്. മുഖ്യമന്ത്രിയെ അപമാനിച്ച പ്രിയദര്‍ശന്‍ തറ സിനിമാക്കാരനാണെന്നും ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രിയെ അപമാനിച്ച പ്രിയദര്‍ശനെ ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കണം. സിനിമാ വകുപ്പ് നാഥനില്ലാത്ത കളരിയാണെന്ന അഭിപ്രായം തെറ്റാണ്. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിനു തുല്യമാണ്. ബാലകൃഷ്ണപിള്ളയെ തല്ലിയ ഗണേഷ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്നും ജോര്‍ജ് പറഞ്ഞു. ഗണേഷ് കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.