ഛത്തീസ്ഗഡിലേക്ക് 2000 അര്‍ധസൈനികര്‍ കൂടി

single-img
28 May 2013

Maoistപിസിസി അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍ അടക്കം 28 പേരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡിലേക്ക് കേന്ദ്രം 2000 അര്‍ധസൈനികരെക്കൂടി അയയ്ക്കും. മാവോ യിസ്റ്റുകളെ അമര്‍ച്ച ചെയ്യാനും രാഷ്ട്രീയനേതാക്കള്‍ക്കു സംരക്ഷണം നല്‍കാനുമായി കൂടുതല്‍ സേനാംഗങ്ങളെ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പരിഗണിച്ചാണു തീരുമാനം. ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ സേനാംഗങ്ങള്‍ ഛത്തീസ്ഗഡിലെത്തും. മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുന്നതിനായി മുപ്പതിനായിര ത്തോളം അര്‍ധസൈനികരെയാണു സംസ്ഥാനത്തു വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് എഴുന്നൂറോളം സൈനികരുള്‍പ്പെടെ 1900 പേരാണു മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.