അച്ഛന്റെയും മകന്റെയും നാടകം; കേരള കോണ്‍ഗ്രസ് – ബിയില്‍ വീണ്ടും പൊട്ടിത്തെറി

single-img
28 May 2013

pillai-and-kumar-350_011612102410അച്ഛന്റെയും മകന്റെയും രാഷ്ട്രീയ നാടകത്തെ തള്ളിപ്പറഞ്ഞ് കേരള കോണ്‍ഗ്രസ് – ബി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ ഇപ്പോഴത്തെ നിലപാടുകളില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലാ സെക്രട്ടറി കരിക്കോട് ദിലീപും സംസ്ഥാന കമ്മിറ്റിയംഗം ഷാജിയും രാജിവച്ചു. വരും ദിവസങ്ങളില്‍ നിരവധി പേര്‍ പാര്‍ട്ടി വിടുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. വീണ്ടും മന്ത്രിയാകാന്‍ വേണ്ടി പാര്‍ട്ടിയ്ക്ക് വിധേയനായ ഗണേഷ്‌കുമാറിനൊപ്പം അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപീകരിച്ച ഗണേഷ്‌കുമാര്‍ ജനകീയ വേദിയും ഇനി ഒപ്പമുണ്ടാകില്ല. പാര്‍ട്ടി കൈവിട്ടപ്പോള്‍ സംരക്ഷിച്ച പ്രവര്‍ത്തകരെ തള്ളിപ്പറഞ്ഞ ഗണേഷിനെതിരെ ശക്തമായി നീങ്ങാനാണ് ഇവരുടെ നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപീകരിച്ച ജനകീയ വേദിയുടെ കമ്മിറ്റികള്‍ പിരിച്ചുവിടും. 31ന് കൊല്ലത്ത് ചേരുന്ന കണ്‍വന്‍ഷനില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടാകും. കേരള ജനകീയവേദി എന്ന സ്വതന്ത്ര സംഘടന രൂപീകരിച്ച് പൊതുരംഗത്ത് തുടരാനാണ് ഇവരുടെ തീരുമാനം.