ചൈനയുടെ നുഴഞ്ഞുകയറ്റം സൈന്യം കൈകാര്യം ചെയ്യുമെന്ന് ആന്റണി

single-img
28 May 2013

ak_antony_defencetech.inലഡാക്കില്‍ നുഴഞ്ഞുകയറിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം കൈകാര്യം ചെയ്യുമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. തഞ്ചാവൂരില്‍ ദക്ഷിണേന്ത്യയിലെ ആദ്യ സുഖോയ് യുദ്ധവിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു ആന്റണി. കാഷ്മീരിലെ ലഡാക്കില്‍ നിയന്ത്രണരേഖയ്ക്കു സമീപം സിരിജാപ് എന്നറിയപ്പെടുന്ന ഫിംഗര്‍ എട്ട് മേഖലയില്‍ 17നാണ് ചൈനീസ് സൈനികര്‍ അതിക്രമിച്ചുകയറി റോഡ് നിര്‍മിച്ചത്. ചൈനീസ് പ്രധാനമന്ത്രി ലി കെച്യാംഗ് ഡല്‍ഹിയിലെത്തിയതിനു രണ്ടു ദിവസം മുമ്പായിരുന്നു നുഴഞ്ഞുകയറ്റം. അഞ്ചു കിലോമീറ്ററോളം ഉള്ളിലേക്കു കയറിയ ഇവര്‍ ഇവിടെ റോഡ് നിര്‍മിച്ചു. ലഡാക്കിലെ ദൗളത് ബെഗ് ഓള്‍ഡിയില്‍ കഴിഞ്ഞ മാസം നുഴഞ്ഞുകയറിയ ചൈനീസ് സേന പിന്മാറിയതു നയതന്ത്രനീക്കങ്ങള്‍ക്കു ശേഷമായിരുന്നു.