Latest News

ലുലു മാള്‍ ഭൂമി കയ്യേറിയിട്ടില്ല; യൂസഫലിക്ക് പിന്തുണയുമായി വിഎസ്

vs-achuthanandan_7ലുലു മാളിനും യൂസഫലിക്കും പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ലുലു മാളിന് അനുമതി നല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലോളി മുഹമ്മദ് കുട്ടി അടക്കമുള്ള മന്ത്രിമാര്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് എന്തു നടന്നുവെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാന്‍ അദ്ദേഹം തയാറായില്ല. ഭൂമി പാട്ടത്തിനു നല്‍കിയത് നിയമാനുസൃതമാണ്. പോര്‍ട്ട് ട്രസ്റ്റ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി ദിനേശ് മണി കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്തെിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി അറിവില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ അത് ചൂണ്ടിക്കാട്ടണം. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാമെന്നും വിഎസ് പറഞ്ഞു.