മുഷാറഫിനു വീണ്ടും താലിബാന്‍ ഭീഷണി

single-img
27 May 2013

Pervez-Musharraf_2പാക്കിസ്ഥാനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിനെ വധിക്കുമെന്നു തെഹ്‌രിക് ഇ താലിബാന്‍ വീണ്ടും ഭീഷണി മുഴക്കി. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ യുഎസിനൊപ്പം പാക്കിസ്ഥാനെ പങ്കാളിയാക്കിയതാണു മുഷാറഫിനെ തീവ്രവാദികളുടെ കണ്ണിലെ കരടാക്കിയത്. വിവിധ കേസുകളില്‍ അറസ്റ്റിലായ മുഷാറഫിനെ സ്വന്തം ഫാംഹസില്‍ തടവിലാക്കിയിരിക്കുകയാണ്. നാലുവര്‍ഷത്തെ പ്രവാസത്തിനുശേഷം മാര്‍ച്ചില്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ മുഷാറഫ് വിവിധ കേസുകളില്‍ അറസ്റ്റിലായി. ലഹോര്‍ പ്രാന്തത്തിലുള്ള അദ്ദേഹത്തിന്റെ ഫാംഹൗസ് ജയിലായി പ്രഖ്യാപിച്ച് തടവിലാക്കിയിരിക്കുകയാണ്.