മാവോയിസ്റ്റ് ആക്രമണം: മഹേന്ദ്ര കര്‍മയെ കണ്ടു മാവോയിസ്റ്റുകള്‍ നൃത്തം ചവിട്ടിയെന്നു ദൃക്‌സാക്ഷി

single-img
27 May 2013

Maoistകഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ 27 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനിടെ, കൊല്ലപ്പെട്ട മഹേഷ് കര്‍മയെ കണ്ട് മാവോയിസ്റ്റുകള്‍ നൃത്തം ചവിട്ടിയതായി ദൃക്‌സാക്ഷികള്‍. മാവോയിസ്റ്റ് വിരുദ്ധ പരിപാടിയായ സാല്‍വ ജുഡമിന്റെ മുഖ്യശില്പി കൂടിയായ മഹേഷ് കര്‍മയായിരുന്നു മാവോയിസ്റ്റുകളുടെ ഏറ്റവും പ്രധാന ഇര. ബസ്തര്‍ മേഖലയിലെ പ്രമുഖ ആദിവാസി നേതാവായ മഹേന്ദ്ര കര്‍മ നക്‌സലുകളെ നേരിടാനായി രൂപവത്കരിച്ചതാണ് സാല്‍വ ജൂഡം. സ്‌ഫോടനം നടത്തിയശേഷം വാഹനവ്യൂഹം തടഞ്ഞ മാവോയിസ്റ്റുകള്‍ തങ്ങളുടെ ഹിറ്റ് ലിസ്റ്റിലുള്ള മഹേന്ദ്ര കര്‍മയടക്കമുള്ളവരുടെ പേരുകള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. നക്‌സലുകള്‍ക്കു മുമ്പാകെ ഹാജരായ മഹേന്ദ്ര കര്‍മ, മറ്റുള്ളവരെ വിട്ടയയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇദ്ദേഹത്തെ കണ്ട് അക്രമികള്‍ ആനന്ദനൃത്തം ചവിട്ടുകയും തുടര്‍ന്ന് ഇദ്ദേഹത്തെ വെടിവച്ചു കൊല്ലുകയുമായിരുന്നു.