ഛത്തീസ്ഗഡ് ആക്രമണം: രണ്ടുദിവസത്തിനു ശേഷം മാവോയിസ്റ്റുകള്‍ ഉത്തരവാദിത്വം ഏറ്റെടുത്തു

single-img
27 May 2013

naxal_chhattisgarh_attack8ഛത്തീസ്ഗഡ് കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു. വിവിധ മാധ്യമങ്ങള്‍ക്കയച്ച കത്തിലും ഓഡിയോ ടേപ്പിലുമാണ് മാവോയിസ്റ്റുകള്‍ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയത്. മഹേന്ദ്ര കര്‍മ്മയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെയാണ് ഉന്നംവച്ചതെന്നും മാവോയിസ്റ്റുകള്‍ വെളിപ്പെടുത്തി. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ മുന്‍ കേന്ദ്ര മന്ത്രി വി.സി. ശുക്ലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ദുഃഖമുണെ്ടന്നും മാവോയിസ്റ്റുകള്‍ അറിയിച്ചു. രണ്ടു ദിവസം മുന്‍പാണ് രാജ്യത്തെ നടുക്കിയ മാവോയിസ്റ്റുകളുടെ ഭീകരാക്രമണം നടന്നത്. സാധാരണക്കാരടക്കം 27 പേര്‍ കൊല്ലപ്പെട്ടു.