മന്ത്രിസ്ഥാനം ഓണസമ്മാനമല്ല: തിരുവഞ്ചൂര്‍

single-img
26 May 2013

thiruvanchoor-radhakrishnan-ministerമന്ത്രിസ്ഥാനവും മറ്റ് പദവികളുമെല്ലാം ആര്‍ക്കും ലഭിക്കുന്ന ഓണസമ്മാനമല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനവും മറ്റും തീരുമാനിക്കുന്നതിന് ചില രീതികളുണ്ട്. അത് അതിന്റെ വഴിക്ക് നടക്കും. ഇക്കാര്യത്തില്‍ താന്‍ പരസ്യ പ്രതികരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വിനീതനായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ വിധേയനല്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.