എസ്എന്‍ഡിപി അടിയന്തര യോഗം ഇന്ന്

single-img
26 May 2013

vellappallyഎസ്എന്‍ഡിപിയുടെ അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ചേര്‍ത്തലയില്‍ ചേരും. മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ പ്രസ്താവന യുദ്ധങ്ങളെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് ലഭിച്ച സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം ചേരുന്നത്. തിരുവിതാംകൂര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വങ്ങളും പിന്നാക്ക വികസന കോര്‍പ്പറേഷന്‍, പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങളുമാണ് എസ്എന്‍ഡിപിക്കുള്ളത്. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലുള്ളത്. സുഭാഷ് വാസുവാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എസ്എന്‍ഡിപി പ്രതിനിധി.