മന്ത്രിയാക്കിയാല്‍ ഗണേഷ് കുടുംബം നശിപ്പിച്ചവരുടെ പ്‌രാക് സര്‍ക്കാരിനെ വേട്ടയാടും: പി.സി

single-img
26 May 2013

pc-georgeകെ.ബി. ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിന് അപമാനമെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പെണ്ണു കേസുകളില്‍ ജീവിക്കുന്ന വ്യക്തിയാണ് ഗണേഷ്. നടി ശ്രീവിദ്യ അടക്കമുള്ളവരെ കബളിപ്പിച്ച ചരിത്രമാണ് ഗണേഷിനുള്ളത്. അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ എടുക്കുന്നത് യുഡിഎഫ് സര്‍ക്കാരിന്റെ മുഖം വികൃതമാക്കും. ഗണേഷ് കുടുംബം നശിപ്പിച്ചവരുടെ പ്‌രാക് സര്‍ക്കാരിനെ വേട്ടയാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗണേഷ് കുമാറിനെതിരേയുള്ള തന്റെ നിലപാടില്‍നിന്ന് എന്തു സമ്മര്‍ദമുണ്ടായാലും മാറില്ലെന്നും ജോര്‍ജ് പറഞ്ഞു.