ഛത്തീസ്‌ഗഢ്‌ മാവോയിസ്‌റ്റ്‌ ആക്രമണം : പിസിസി അധ്യക്ഷന്റെ മൃതദേഹം കണ്ടെത്തി

single-img
26 May 2013

ഛത്തീസ്‌ഗഢില്‍ മുന്‍നിര കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കു നേരെ നടന്ന മാവോയിസ്‌റ്റ്‌ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ടു പോയ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലും മകനും കൊല്ലപ്പെട്ടു. ഇരുവരുടെയും മൃതദേഹം ദര്‍ഭഘട്ടിലെ കാട്ടില്‍ നിന്ന്‌ കണ്ടെത്തി. ശനിയാഴ്‌ച രാത്രി ബസ്‌തറില്‍ കോണ്‍ഗ്രസിന്റെ പരിവര്‍ത്തന്‍ യാത്രയ്‌ക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും സംസ്ഥാനത്തിന്റെ മുന്‍ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ മഹേന്ദ്ര കര്‍മ, മുതിര്‍ന്ന നേതാവ്‌ ഉദയ്‌ മുദലിയാര്‍ തുടങ്ങിയവര്‍ മരിച്ചു. പാര്‍ട്ടിയുടെ മറ്റൊരു പ്രമു നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വി.സി. ശുക്ലയ്‌ക്ക്‌ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.
ആദിവാസികള്‍ക്ക്‌ ആയുധം നല്‍കി മാവോയിസ്‌റ്റുകള്‍ക്കെതിരെ പോരാടാന്‍ സാല്‍വാ ജുദൂം എന്ന സംഘം സ്ഥാപിച്ചയാളാണ്‌ കൊല്ലപ്പെട്ട മഹേന്ദ്ര കര്‍മ. ഇദേഹമായിരുന്നു മാവോയിസ്‌റ്റുകളുടെ പ്രമുഖ ലക്ഷ്യം.