മാവോയിസ്റ്റുകള്‍ക്കെതിരേ ഉരുക്കു മുഷ്ടി പ്രയോഗിക്കണം: രമേശ്

single-img
26 May 2013

ramesh chennithalaമാവോയിസ്റ്റുകള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ഉരുക്കു മുഷ്ടി പ്രയോഗിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് അക്രമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി ഏറെ അടുപ്പമുള്ള നേതാവായിരുന്നു മാവോയിസ്റ്റ് ആക്രമണത്തില്‍ മരിച്ച നന്ദകുമാര്‍ പട്ടേലെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസുകാര്‍ അടക്കം മുപ്പതോളം പേര്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് വേദനാജനകമാണെന്നും ചെന്നിത്തല പറഞ്ഞു.