ഹൃദയം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായ ഷിന്റോ മരിച്ചു

single-img
26 May 2013

ഗുരുതരമായ ഹൃദ്രോഗബാധയെത്തുടര്‍ന്ന്‌ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായ ഷിന്റോ കുര്യക്കോസ്‌ മരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയ്‌ക്കിടെയാണ്‌ ഷിന്റോ മരിച്ചത്‌. അമൃത ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച കുമാരി ജോസിന്റെ ഹൃദയം മെയ്‌ 17 നാണ്‌ ഷിന്റോയുടെ ശരീരത്തില്‍ വച്ചുപിടിപ്പിച്ചത്‌. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്‌ക്ക്‌ വന്നുവെങ്കിലും മറ്റു ആന്തരിക അവയവങ്ങള്‍ തകരാറിലായതാണ്‌ മരണാരണമായത്‌. കേരളത്തില്‍ നടന്ന മൂന്നാമത്തെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയായിരുന്നു ഷിന്റോയുടേത്‌. മുളന്തുരുത്തി പെരുമ്പിള്ളി കാട്ടുപാടത്ത്‌ കുര്യച്ചന്റെയും ഷീലയുടെയും മകനാണ്‌.