ശ്രീശാന്തും ജിജുവും ഒരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

single-img
26 May 2013

ശ്രീശാന്തും വാതുവെപ്പ്‌ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുഹൃത്ത്‌ ജിജു ജനാര്‍ദ്ദനനും പിടിയിലായ കളിക്കാരന്‍ അങ്കിത്‌ ചവാന്‍ എന്നിവരുമൊരുരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രീശാന്ത്‌ ഒത്തു കളിച്ചെന്നു ആരോപണമുയര്‍ന്ന കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബുമായുള്ള മത്സര ശേഷം താരങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചുള്ള ദൃശ്യങ്ങളാണ്‌ പുറത്ത്‌ വന്നത്‌. ഇവര്‍ക്കൊപ്പം സ്‌ത്രീകളും ഉണ്ട്‌. എന്നാല്‍ ഇവര്‍ ആരാണെന്ന്‌ വ്യക്തമായിട്ടില്ല. പരസ്‌പരം ഗിഫ്‌റ്റ്‌ പായ്‌ക്കുകള്‍ നല്‍കുന്നതും ദൃശ്യത്തിലുണ്ട്‌. മത്സരം കഴിഞ്ഞ്‌ ടീം ഹോട്ടലില്‍ എത്തിയതു മുതല്‍ രാവിലെ ആറു വരെയുള്ള ദൃശ്യങ്ങളാണ്‌ ഉള്ളത്‌. ഇതിനിടയില്‍ ശ്രീശാന്ത്‌ മറ്റുള്ളവരോടൊപ്പം റൂമില്‍ നിന്ന്‌ പുറത്തുപോകുകയും തിരിച്ചുവരുന്നതുമൊക്കെ ദൃശ്യത്തിലുണ്ട്‌.
ഡെല്‍ഹി പോലീസിന്റെ കസ്‌റ്റഡിയിലുള്ള ശ്രീശാന്തിനെ അമ്മയും സഹോദരിയും സന്ദര്‍ശിച്ചതായി പോലീസ്‌ അറിയിച്ചു. അമ്മ സാവിത്രി ദേവിയും സഹോദരി നിവേദിതയും ലോധി കോളനിയിലെ ഡെല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഓഫീസിലെത്തിയാണ്‌ ശ്രീശാന്തിനെ കണ്ടത്‌.