നേതൃമാറ്റം: ഒരു ചാനല്‍ നടത്തിയ ഗൂഢാലോചനയെന്ന് വാഴയ്ക്കന്‍

single-img
25 May 2013

Joseph Vazhackanമുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കണമെന്ന് താന്‍ അഭിപ്രായപ്പെട്ടതായ സംഭവം ഒരു ചാനല്‍ നടത്തിയ ഗൂഢാലോനയാണെന്ന് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. ഗ്രൂപ്പടിസ്ഥാനത്തിലോ വ്യക്തിപരമായോ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണോ എന്ന ചോദ്യത്തിന് യോഗ്യനാണ് എന്നു പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കാനൊരുങ്ങിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് അനൗദ്യോഗികമായ ചില ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഇതു സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.