അച്ചടക്കലംഘനം പൊറുക്കാന്‍ ആവില്ല: രാഹുല്‍ ഗാന്ധി

single-img
25 May 2013

Rahul-Gandhi-PMപാര്‍ട്ടിക്കുള്ളില്‍ അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്നു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷയുടേതു മൃദുസമീപനമായിരിക്കാം.എന്നാല്‍, താന്‍ അങ്ങനെയല്ലെന്നും അച്ചടക്കരാഹിത്യം വച്ചുപൊറുപ്പിക്കില്ലെന്നും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായ ഡല്‍ഹി പാര്‍ട്ടി കോണ്‍ഗ്രസ് സമിതിയുടെ യോഗ ത്തില്‍ രാഹുല്‍ പറഞ്ഞു. യോജിച്ച പ്രവര്‍ത്തനമാണു പാര്‍ട്ടിക്ക് ആവശ്യം. തെരഞ്ഞെടുപ്പു മുമ്പില്‍ക്കണ്ട് ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കണമെന്നും അദ്ദേഹം എംപിമാരോടും എംഎല്‍എമാരോടും മുതിര്‍ന്ന നേതാക്കളോടും ആവശ്യപ്പെട്ടു. പാര്‍ട്ടിയും സര്‍ക്കാരുമായി നല്ല സഹകരണമുണ്ടാകണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നായി പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.