യുഡിഎഫിനു ഭരിക്കാന്‍ നേരമില്ല: പിണറായി

single-img
25 May 2013

PINARAYI_VIJAYANസംസ്ഥാന സര്‍ക്കാരിനു തമ്മിലടിക്കാന്‍ മാത്രമേ നേരമുള്ളൂവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഭരിക്കാന്‍ അവര്‍ക്കു നേരമില്ല. വിലക്കയറ്റവും കുടിവെള്ള പ്രശ്‌നവും പോലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നില്ല. കോണ്‍ഗ്രസിലെ ചേരിപ്പോരില്‍ യുഡിഎഫിലെ മറ്റു കക്ഷികളും അസംതൃപ്തരാണ്. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ചു സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന താലൂക്ക് ഓഫീസ് ഉപരോധത്തിന്റെ നാലാംദിവസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പിണറായി.