ദേഹപരിശോധന: മീരാ കുമാര്‍ ഉക്രെയിന്‍ സന്ദര്‍ശനം റദ്ദാക്കി

single-img
25 May 2013

meira-kumar-2009-6-3-6-20-27സുരക്ഷാ പരിശോധനകളില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നു സര്‍ക്കാര്‍ അറിയച്ചതിനെ തുടര്‍ന്നു ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറും സംഘവും ഉക്രെയിന്‍ സന്ദര്‍ശനം റദ്ദാക്കി. ദേഹപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ഒഴിവാക്കാനാകില്ലെന്നാണ് ഉക്രയിന്‍ സര്‍ക്കാര്‍ അറിയിച്ചത്. ഇത് അഭിമാനക്ഷതമാകുമെന്ന് വിലയിരുത്തി സന്ദര്‍ശനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉഭയകക്ഷി ചര്‍ച്ചയ്ക്കായി 20 മുതല്‍ 27 വരെയുള്ള തീയതികളിലാണു സംഘത്തിന്റെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മീരാ കുമാറിന്റെ ഭര്‍ത്താവ് മഞ്ജുള്‍ കുമാറും ആറ് എംപിമാരും സംഘത്തിലുണ്ടായിരുന്നു. നയതന്ത്ര ചര്‍ച്ചയ്‌ക്കെത്തുന്ന വിദേശ പ്രതിനിധികളുടെ ദേഹപരിശോധന ഒഴിവാക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതേ മാന്യത ഇന്ത്യയും തിരിച്ചു പ്രതീക്ഷിക്കുന്നെന്നു ലോക്‌സഭയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍, ഇത്തരമൊരു ഉറപ്പു നല്‍കാന്‍ ഉക്രെയിന്‍ തയാറാകാത്തതാണു സന്ദര്‍ശനം റദ്ദാക്കാന്‍ കാരണം.