സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ വിലക്കി

single-img
24 May 2013

ramesh-c&Oommen-Cകേരളയാത്രയ്ക്ക് ശേഷം പുകഞ്ഞു നീറുന്ന രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കം കേരളത്തിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയിലെത്തിയ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഫോണില്‍ വിളിച്ചു സംസാരിച്ചു. നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി ആവശ്യപ്പെട്ടു. പരസ്യ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടിയിലേക്കു നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.