ഒക്‌ലഹോമ ചുഴലിക്കൊടുങ്കാറ്റ്; രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക്

single-img
23 May 2013

Oklhomeചുഴലിക്കൊടുങ്കാറ്റ് ദുരന്തംവിതച്ച ഒക്‌ലഹോമയില്‍ രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക്. അവശിഷ്ടങ്ങള്‍ക്കിടയിലെ തെരച്ചില്‍ ഏതാണ്ടു പൂര്‍ത്തിയായെന്നും ഇനിയാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് 98 ശതമാനം ഉറപ്പുണെ്ടന്നും അഗ്നിശമനസേന അറിയിച്ചു. ഇതിനിടെ, 320 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റിനെ ഏറ്റവും ശക്തിയേറിയ ഇഎഫ്-5 തലത്തിലേക്ക് കാലാവസ്ഥാ അധികൃതര്‍ ഉയര്‍ത്തി. തിങ്കളാഴ്ച നടന്ന ദുരന്തത്തില്‍ മരണസംഖ്യ 91 വരെ ഉയര്‍ന്നതായി ഒരുഘട്ടത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒമ്പതു കുട്ടികളുടേത് അടക്കം 24 മൃതദേഹങ്ങള്‍ മാത്രമാണു ലഭിച്ചതെന്ന് അധികൃതര്‍ പിന്നീടു വ്യക്തമാക്കി. 237 പേര്‍ക്കു പരിക്കേറ്റു. നൂറു പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രിക്കുശേഷം ആരെയെങ്കിലും രക്ഷപ്പെടുത്തുകയോ മൃതദേഹങ്ങള്‍ കണെ്ടത്തുകയോ ചെയ്തിട്ടില്ല.