ഉത്തരകൊറിയന്‍ പ്രതിനിധി ചൈനയിലേക്ക്

single-img
23 May 2013

north_korea_mapആത്മമിത്രമായിരുന്ന ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ദൃശ്യമായിത്തുടങ്ങിയിരിക്കേ ഉത്തരകൊറിയ തങ്ങളുടെ മുതിര്‍ന്ന പട്ടാള ഉദ്യോഗസ്ഥനെ ചൈനയിലേക്കു പ്രത്യേക പ്രതിനിധിയായി അയച്ചു. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ ജനറല്‍ പോളിറ്റിക്കല്‍ ബ്യൂറോ ഡയറക്ടര്‍ ചോയ് റിയോംഗ്‌ഹെയെ ആണ് ചൈനയിലേക്ക് അയച്ചതെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. അതേസമയം സന്ദര്‍ശ ഉദ്ദേശ്യവും ദൈര്‍ഘ്യവും സംബന്ധിച്ച് വ്യക്തതയില്ല. ഫെബ്രുവരി 12ന് ഉത്തരകൊറിയ മൂന്നാം അണുപരീക്ഷണം നടത്തിയതാണു ചൈനയുടെ അപ്രീതിക്കു കാരണമായത്. ഉത്തരകൊറിയയ്‌ക്കെതിരേ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തെ ചൈന പിന്താങ്ങി.