ഇമ്രാന്‍ ഖാന്‍ ആശുപത്രി വിട്ടു

single-img
23 May 2013

imran-khan-EPA-640x480തെരഞ്ഞെടുപ്പു റാലിക്കിടെ വീണു പരിക്കേറ്റ മുന്‍ ക്രിക്കറ്ററും രാഷ്ട്രീയ നേതാവുമായ ഇമ്രാന്‍ഖാന്‍ ലാഹോറിലെ ആശുപത്രി വിട്ടു. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ആശുപത്രിയുടെ പിന്‍വാതിലാണ് അദ്ദേഹം ഉപയോഗിച്ചത്. ഏഴിനു തന്റെ പാര്‍ട്ടിയായ തെഹ്‌രിക് ഇ ഇന്‍സാഫിന്റെ പ്രചാരണപരിപാടിക്കിടെയാണ് അദ്ദേഹം വീണത്. നട്ടെല്ലിനു പരിക്കേറ്റതിനെത്തുടര്‍ന്നു ലാഹോറിലെ ആശുപത്രിയില്‍ രണ്ടാഴ്ച ചികിത്സയിലായിരുന്നു. പരസഹായമില്ലാതെ നടക്കാന്‍ ഇപ്പോള്‍ കഴിയും.