ബ്രഹ്മോസ് മിസൈല്‍ പരീക്ഷിച്ചു

single-img
23 May 2013

INS Ranvir_brahmos_vertical launchഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 290 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ കപ്പലില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു. ഗോവന്‍തീരത്ത് ഐഎന്‍എസ് തര്‍കാഷ് എന്ന യുദ്ധക്കപ്പലില്‍നിന്ന് ഇന്നലെ രാവിലെ പതിനൊന്നിനാണു പരീക്ഷണ വിക്ഷേപണം നടത്തിയതെന്നു ബ്രഹ്മോസ് എയ്‌റോസ്‌പേയ്‌സ് മേധാവി എ. ശിവതാണു പിള്ള പറഞ്ഞു. ഇന്ത്യ- റഷ്യ സംയുക്ത സംരഭത്തില്‍ നിര്‍മിച്ച ഐഎന്‍എസ് തര്‍കാഷ് നവംബര്‍ ഒന്‍പതിനാണു കമ്മീഷന്‍ ചെയ്തത്. ഏകദേശം 8000 കോടിയുടെ കരാറില്‍ മൂന്നു യുദ്ധക്കപ്പലുകളാണു നിര്‍മിക്കുന്നത്. ഐഎന്‍എസ് തേജ്, ഐഎന്‍എസ് ത്രികാന്ത്, ഐഎന്‍എസ് തര്‍കാഷ് എന്നിവയാണ് യുദ്ധക്കപ്പലുകള്‍.