യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും: പി.പി തങ്കച്ചന്‍

single-img
22 May 2013

29TVTHANKACHAN_135897fയുഡിഎഫിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. രാവിലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട തങ്കച്ചന്‍ പ്രശ്‌നങ്ങളില്‍ പകുതിയും മാധ്യമങ്ങളാണ് ഉണ്ടാക്കുന്നതെന്നും കുറ്റപ്പെടുത്തി. മന്ത്രിസ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ അയവു വരുത്തണമെന്ന് ചെന്നിത്തലയോട് പി.പി തങ്കച്ചന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവര്‍ തന്നെ അത് പരിഹരിക്കട്ടെയെന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. 30 ന് ചേരുന്ന യുഡിഎഫ് യോഗത്തിന്റെ അജന്‍ഡയിലെ ചില കാര്യങ്ങളും കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച ചെയ്തതായി പി.പി തങ്കച്ചന്‍ പറഞ്ഞു.