തെറ്റ് ചെയ്തിട്ടില്ലെന്ന് ശ്രീശാന്ത്

single-img
22 May 2013

sreesanthകോഴ വിവാദത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് ശ്രീശാന്തിന്റെ പ്രതികരണം. തന്റെ അഭിഭാഷകയായ റബേക്ക ജോണ്‍ മുഖേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജീവിതം കയറ്റിറക്കങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ ഘട്ടത്തില്‍ എല്ലാവരുടെയും പിന്തുണയാണ് തനിക്ക് വേണ്ടത്. മനസില്‍ നല്ല സ്പിരിറ്റ് സൂക്ഷിച്ച് മാത്രമാണ് ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്‌ടെന്നും ശ്രീശാന്ത് പറഞ്ഞു.