ഐപിഎലില്‍നിന്നു വാരിയേഴ്‌സ് പുറത്ത്

single-img
22 May 2013

Pune-Warriorsഫ്രാഞ്ചൈസി ഫീസ് അടവില്‍ വീഴ്ചവന്നതിനെത്തുടര്‍ന്ന് ഐപിഎലില്‍ നിന്ന് സഹാറയുടെ കീഴിലുള്ള പൂന വാരിയേഴ്‌സ് പുറത്ത്. കഴിഞ്ഞ വര്‍ഷം കൊച്ചി ടസ്‌കേഴ്‌സും വാര്‍ഷിക ഫീസ് അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്തായിരുന്നു. 1,702 കോടി രൂപയ്ക്ക് പത്തുവര്‍ഷത്തേക്കാണ് സഹാറ പൂന വാരിയേഴ്‌സിന്റെ ഫ്രാഞ്ചൈസിയായത്. ജനുവരിയില്‍ വാര്‍ഷിക ഫ്രാഞ്ചൈസി ഫീസിന്റെ 20 ശതമാനമായ 170 കോടി രൂപ അടച്ചിരുന്നു. മേയ് 19 ന് ബാക്കി തുക അടയ്ക്കും എന്നായിരുന്നു അന്നു നല്കിയ ഉറപ്പ്. എന്നാല്‍, ബാക്കി തുക അടയ്ക്കാതിരുന്നതോടെ സഹാറയുടെ ഉടമസ്ഥതയിലുള്ള പൂന വാരിയേഴ്‌സും കൊച്ചി ടസ്‌കേഴ്‌സിന്റെ പാതയിലായി. അടുത്ത വര്‍ഷം നടക്കുന്ന ലീഗില്‍ പൂന വാരിയേഴ്‌സ് ഉണ്ടാകുമോയെന്ന് ഇതോടെ സംശയമായിരിക്കുകയാണ്.