ചുഴലിക്കൊടുങ്കാറ്റ്; ഒക്‌ലഹോമയില്‍ 24 മരണം

single-img
22 May 2013

Oklhomeയുഎസിലെ ഒക്‌ലഹോമ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞദിവസം വീശിയടിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് 24 പേരുടെ ജീവനെടുത്തു. കുട്ടികളടക്കം നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ 91 വരെ ഉയര്‍ന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ട് എലിമെന്ററി സ്‌കൂളുകളും ആശുപത്രിയും നിരവധി ഭവനങ്ങളും കെട്ടിടങ്ങളും ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്നു. മൂന്നു കിലോമീറ്ററോളം വ്യാസമുള്ള ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലാണ് നഗരത്തെ പ്രഹരിച്ചത്. 40 മിനിറ്റുകൊണ്ട് 32 കിലോമീറ്റര്‍ മേഖലയില്‍ ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചു. നഗരപ്രാന്തത്തിലുള്ള മൂറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം.