ഗണേഷിനെ പിന്തുണച്ച് ലീഗും രംഗത്ത്

single-img
22 May 2013

00ganeshകെ.ബി.ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലേക്ക് വരുന്നതിനെ പിന്തുണച്ച് മുസ്‌ലിം ലീഗും രംഗത്തെത്തി. ഗണേഷ് മന്ത്രിസഭയിലേക്ക് വരുന്നതിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. വിഷയം യുഡിഎഫില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പാര്‍ട്ടി അഭിപ്രായം പറയുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മിന് പിന്നാലെ ലീഗ് കൂടി ഗണേഷിനെ പിന്തുണച്ച് രംഗത്ത് എത്തിയതോടെ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസിലെ ഐ വിഭാഗം ഗണേഷിന്റെ മന്ത്രിസഭാ പ്രവേശനത്തെ അനുകൂലിക്കുന്നില്ല.