പുനഃസംഘടന: ചെന്നിത്തലയുമായി ആര്യാടന്‍ കൂടിക്കാഴ്ച നടത്തി

single-img
22 May 2013

Ramesh-Chennithala232മന്ത്രി ആര്യാടന്‍ മുഹമ്മദ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പുനഃസംഘടന തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. വൈകുന്നേരം സിഎംപിയുമായി കോണ്‍ഗ്രസ് നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ ചെന്നിത്തല അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സിഎംപി – കോണ്‍ഗ്രസ് ചര്‍ച്ച മാറ്റിവച്ചു. ചര്‍ച്ച മാറ്റിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.