ജയില്‍നിറയ്ക്കല്‍ സമരത്തിനു ബിജെപി

single-img
22 May 2013

BJP-flag-6ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തെരഞ്ഞടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നു. യുപിഎയുടെ ഒമ്പതു വര്‍ഷത്തെ ഭരണപരാജയങ്ങളും അഴിമതിയും ഉയര്‍ത്തിക്കാട്ടാന്‍ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ മേയ് 27 മുതല്‍ ജൂണ്‍ രണ്ടു വരെ ജയില്‍നിറയ്ക്കല്‍ സമരം നടത്തും. പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗമായശേഷം ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി യോഗത്തില്‍ പങ്കെടുത്തു. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്ന മോഡി, യുവാക്കളെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഈവര്‍ഷം അവസാനം നട ക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു സംബ ന്ധിച്ചും യോഗം ചര്‍ച്ച നടത്തി. ബിജെപി ഭാരവാഹികള്‍ക്ക് ചുമതല വീതിച്ചു നല്കിയശേഷമുള്ള ആദ്യ യോഗമാണിത്. ഗോവയില്‍ ജൂണ്‍ 7, 9 തീയതികളില്‍ നടക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം സംബന്ധിച്ചും ചര്‍ച്ച ചെയ്തു.