തിരുവനന്തപുരത്ത് വാഹനാപകടം: നാലുമരണം

single-img
22 May 2013

14-TRIVANDRUMവട്ടപ്പാറയ്ക്കു സമീപം വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. പരുക്കേറ്റ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ തോട്ടിലേക്കു മറിഞ്ഞാണ് അപകടം. ധനുവച്ചപുരം വിഴിഞ്ഞം സ്വദേശികളായ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടണ്ടു കുടുംബങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. വിഴഞ്ഞം സ്വദേശി സത്യദേവന്റെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഇടുക്കിയിലെ ചടങ്ങില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം. വിവേകാനന്ദന്‍ (55), പത്മജ(43), വിഷ്ണു (20), സിന്ധുദേവ് (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് കരുതുന്നു.